Contact Form

Name

Email *

Message *

Showing posts with label #Sherly_Mathew. Show all posts
Showing posts with label #Sherly_Mathew. Show all posts

Saturday, 15 August 2020

You are the key to your freedom


.........................................................................................................................................................................

SHERLY MATHEW

Even when the Almighty God and the Indian Constitution gave us a lot of freedom, we, human beings are still dependent in many areas of our life. If we want to give something to ourselves and our society, the first criteria we should have in our mind is that - we feel experienced the freedom within ourselves.

What is freedom or independence? ... Independence and dependence are varied in each other's views and thoughts. Freedom is a great gift from God to man. God's creation itself is undoubtedly the greatest gift to Mankind.  It is not the power and right to do anything or everything we feel in our minds, but it is the opportunity and right to do what is right..  Freedom is an open window that enlightens the soul and personality of every human being. The beginning of all freedom lies in the area of stability of respect and recognition for the other.

Are we really feel free?... or where we fell freedom? .. I have often felt that we are still addicted to many things. There are many instances in our lives when we are caught in a wave of inconsistent emotions ... Sometimes we lose the ability to discern the right from wrong things...

We are the ones who experience this encounter every day and night. There are no human beings who don’t go through such experiences.. but the truth is that no one gives much importance to it .. or some people enjoy it and live .. that's all.

What is the reason?, We lose the mastery of our mind or thoughts – that is what the reason behind this. We who have good power, intelligence and ability in our life journey, sometime get addicted, with some dark forces to rule our life, willingly or unwillingly. It can be hatred, envy, lust, greed or some special desires ...But we have to realize that all our good qualities may disappear in a moment when we  unknowingly walk from our freedom to slavery.

Though it has been 74 years since India gained independence, there are still many narrow-minded thinkers who do not shed light on independence. The intervention and intrusion of others is the most important factor that undermines our freedom today. Our relationships are often broken down because of our unnecessary invasion into the freedom of others. And finally, our hearts are hurt by the nonsense of others. But we should always remember one thing, they only paint pictures about us. Those images are never realities. No matter how big waves and storms pound the surface, the ocean is clear and calm in its depths. Also, allow harsh words and obscenities to remain only on the surface. Do not allow the mind and eyes to be disturbed by passing them on to the inner core of the heart. Do not allow anyone from outside who does not deserve to lose our privacy or freedom. Then there will be peace in life. We are the "key to our freedom."

We need to grow our own self. We must gain the strength to retreat only when we hear the cry that our way is not right. You just have to be more discriminating with the help you render towards other people. He who conquers himself is greater than he who wins a thousand battles and conquers the empire. In spite of this loss, one must acquire the will to embrace the good or the right in anything and everything. This is true freedom. We must not let the shadow of our selfishness cause us to lose the light of the freedom of others. Nor should our freedom rob anyone of happiness.

May our thoughts, words and deeds lead us to true freedom ... This time let us remember our parents who raised us with free thoughts and our ancestors who gave us their own lives and the free country of India. ....Happy Independence Day to all of you. - Stay updated with Best-Blog

Friday, 10 April 2020

"ഇത് കുരിശല്ല, എന്റെ.....ആണ് "..

SHERLY MATHEW, INDORE

19 വയസ്സുള്ള പോളിയോ ബാധിച്ച മൂത്ത മകനെയും എടുത്തു കൊണ്ട് ദിവസവും രാവിലെ 6.30ക്ക് വി. കുർബാനക്ക് പള്ളിയിൽ പോകുന്ന ചേട്ടനെ കണ്ട ഒരാൾ:, "വലിയ കുരിശ് ആണല്ലേ?". "ഏയ്, അല്ല,, ഇതെന്റെ മകനാണ്"....അപ്പന്റെ മറുപടി..

കുടുംബ ജീവിതത്തെ അൾത്താരയാക്കിയ ജീവിതങ്ങൾ... ഇവിടെ വിറകുകൾ അല്ല കത്തിയെരിയുന്നത്, ഹൃദയങ്ങളും പ്രാരാബ്ധങ്ങളുമാണ്.. ഓരോ ദിവസത്തെയും സഹനങ്ങളെ കുരിശുകൾ ആക്കി മാറ്റി അവയെ സന്തോഷപുർവ്വം ചുമക്കുന്നവർ..

ഇങ്ങനെ നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ ധാരാളം വേദനകൾ അഥവാ കുരിശുകൾ നമ്മുടെ തോളിലും നാം ചുമക്കുന്നവരാണ് .. ചിലത് ദൈവം തോളിൽ തരുന്നവ.. ചിലത് ആവശ്യമില്ലാതെ, നമ്മുടെ സ്വാർത്ഥതാല്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കുമായി നാം സ്വയം ചുമക്കുന്നവ, മറ്റു ചിലത് മറ്റുള്ളവർ നമ്മുടെ തോളിൽ വച്ചു തരുന്നവ....

തമ്പുരാൻ നമ്മോട് പറഞ്ഞില്ലേ "നിന്റെ കുരിശുമെടുത്തു എന്നെ അനുഗമിക്കുക" എന്ന്.. ദുഖവെള്ളിയാഴ്ച്ച മരക്കുരിശും ചുമന്നു മലകൾ കയറാനല്ല അതുകൊണ്ട് അവിടുന്ന് ഉദേശിച്ചത്‌.. നമ്മുടെ കുടുംബ ജീവിതത്തിലെ കുരിശുകൾ.. അത് ഒരുപക്ഷെ മദ്യപാനിയായ ഭർത്താവോ, മകനോ, അപ്പനോ ആകാം, വഴക്കാളിയും അലപ്പറയുമായ ഭാര്യയാകാം, മരുമകൾ ആകാം, അമ്മായിയമ്മ ആകാം, തന്നിഷ്ടക്കാരും അനുസരണമില്ലാത്തവരും ശാരീരിക വൈകല്യവുമുള്ള മക്കളാകാം, ഇങ്ങനെ പലതുമാകാം.. നെഞ്ചോട് ചേർത്തു പിടിക്കേണ്ട കുരിശുകൾ... പിറുപിറുക്കാതെ സസന്തോഷം വഹിക്കുക.. ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത് ശൂന്യതയിലൂടെയല്ല, ജീവനുള്ള മനുഷ്യരിലൂടെയാണ്.

മനുഷ്യ ദുഖങ്ങളുടെ സമുച്ചയമാണ് കുരിശ്. മനുഷ്യ ജീവിതത്തിലെ പരുക്കൻ അനുഭവങ്ങൾ തന്നെയാണ് അവന്റെ കുരിശ്. നമ്മുടെ ഇഷ്ടങ്ങൾക്കു കുറുകെ നിൽക്കുന്ന മറ്റുള്ളവരുടെ ഇഷ്ടങ്ങളാണ് കുരിശായി മാറുന്നത്. പലപ്പോഴും നാം ചോദിക്കാറുണ്ട് "എന്തു കൊണ്ട് എനിക്കിത്"?. അതിന്റെ മറുപടിയാണ് ഈ ദുഃഖ വെള്ളി. കർത്താവും ചോദിച്ചു, "പിതാവേ എന്തുകൊണ്ട് നീ എന്നെ കൈവെടിഞ്ഞു ". പിതാവ് ഒരക്ഷരം മിണ്ടിയില്ല.. നിശ്ശബ്ദനായിരുന്നു.. കാരണം ലോകരക്ഷയ്ക്കായി അത് അനിവാര്യമായിരുന്നു. ജീവിതത്തിൽ സഹനങ്ങൾ, വേദനകൾ വരുമ്പോൾ തളരരുത്... നമ്മുടെ, അഥവാ നമ്മിലൂടെ മറ്റു ചിലരുടെ മാനസിക ആത്മീയ ഉയിർപ്പിനായി, ഉണർവ്വിനായി, വിശുദ്ധീകരണത്തിനായി ഇവയൊക്കെ അനിവാര്യമാണ്.. ദുഃഖവെള്ളി എന്നത് സത്യത്തിൽ ദുഃഖത്തിന്റെ ദിവസമല്ല, അത് നന്മയുടെ ദിവസമാണ്.. രക്ഷയുടെ ദിവസമാണ്...
വേർപാടിന്റെ പൊരുൾ എന്തെന്ന് ആഴമായി നാം അന്വേഷിച്ചു തുടങ്ങുന്നത് അത്രയ്ക്ക് പ്രിയപ്പെട്ടൊരാൾ നമ്മെ വിട്ടകലുമ്പോഴാണ്. ക്രിസ്തുവിന്റെ മരണത്തിനു ശേഷമാണ് അവന്റെ ശ്വാസമായി നടന്ന ശിഷ്യന്മാർ പോലും അവൻ ആരായിരുന്നു എന്നറിഞ്ഞത്..
മറ്റുള്ളവരുടെ വേദനകൾ ഏറ്റെടുത്ത ഒരു ഗുരുവിനെ അനുയായികളാണ് നമ്മൾ.. ക്രിസ്തു കുരിശിലുടെ സ്നേഹിച്ചതുപോലെ നമ്മുക്കും സ്നേഹിക്കാം, അവൻ വേദന സഹിച്ച് ക്ഷമിച്ചതുപോലെ നമ്മുക്കും ക്ഷമിക്കാം... ഈ ദുഃഖ വെള്ളിയും കടന്നുപോകും.. വലിയൊരു ഉയിർപ്പിന്റെ രക്ഷ നമ്മെ കാത്തിരിക്കുന്നു. എല്ലാവർക്കും ഈ പുണ്യവെള്ളിയുടെയും വിശുദ്ധ ശനിയുടെയും ആശംസകൾ പ്രത്യാശ പുർവ്വം നേരുന്നു... സസ്നേഹം ഷേർലി മാത്യു... (10.04.2020)


Saturday, 4 April 2020

ഈ കൊറോണ എന്നിൽ വരുത്തിയ മാറ്റങ്ങൾ



AUTHOR: SHERLY MATHEW, INDORE

ഒരുകാലത്ത് നമ്മുക്ക് വളരെ പ്രധാനപ്പെട്ടത് എന്ന് തോന്നിയിരുന്നത് ചിലപ്പോൾ അപ്രധാനമായും അപ്രധാനമായി കരുതിയിരുന്നത് ഏറ്റവും പ്രധാനപ്പെട്ടതായും മാറുന്നു. ഇതാണ് ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നത്..

ഞാൻ അവധിയ്ക്ക് നാട്ടിൽ ചെല്ലുമ്പോൾ എപ്പോൾ ഞാൻ അടുക്കളയിൽ കയറിയാലും എന്റെ കുഞ്ഞാങ്ങള അമ്മയോട് പറയും "ചേച്ചിയെ സബോള പൊളിക്കാൻ മാത്രം ഏൽപ്പിക്കരുത് "എന്ന്. കാരണം ഞാൻ സബോളയുടെ രണ്ടും മൂന്നും പുറംതോട് പൊളിച്ചു കളയും..അവൻ അടുത്ത് വന്നിരുന്ന് ഞാൻ കളഞ്ഞ തൊണ്ടിൽ നിന്നും കട്ടിയുള്ള ഭാഗം എടുത്തു അമ്മയുടെ കൈയിൽ കൊടുക്കും . ഞാൻ അവനോടു വഴക്കടിക്കും "എടാ ഇതൊക്കെ മുഴുവൻ വിഷം ആണ്.. നീ ഇങ്ങനെ പിശുക്കത്തരം കാണിക്കല്ലേ"..ഇതായിരുന്നു എന്റെ പതിവ് ശൈലി.... അവൻ പറയും "ചേച്ചി ഇതുപോലും കിട്ടാത്ത ഒരവസ്ഥ വന്നാൽ നമ്മൾ എന്ത് ചെയ്യും "..
ഇന്ന് ഈ കൊറോണ കാലത്ത് ഓരോ സബോള എടുക്കുമ്പോഴും അവന്റെ വാക്കുകൾ ഓർക്കും. ഇന്ന് ഞാൻ വളരെ വിഷമിച് സബോളയുടെ കരിന്തൊണ്ട് മാത്രം കളയുന്നു. (അവൻ ഓരോ പ്രാവശ്യം ഫോൺ ചെയ്യുമ്പോഴും ഈ 'സബോളത്തൊണ്ട് കടന്നു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ചേച്ചിയെ ഒത്തിരി സ്നേഹിക്കുന്നത് കൊണ്ട് അവൻ വേദനിപ്പിക്കില്ല).
ഒരാഴ്ച മുമ്പ് വരെ ഞാൻ ഇത്തിരി പഴുത്ത അഥവാ കേടുവന്ന പച്ചമുളക്സ്വല്പം പഴുത്തുപോയ പഴം ഒക്കെ എടുത്തു കളഞ്ഞിരുന്നു.. ഇപ്പോൾ ഇവയൊക്കെ കേടുവന്ന ഭാഗം മുറിച്ചു കളഞ് ഉപയാഗിക്കുന്നു... അതിലും വലിയ രസം..ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ഉപയോഗിച്ചാൽ ക്യാൻസർ വരുമെന്ന് എവിടുന്നോ കേട്ട ഞാൻ പപ്പടം കാച്ചിയതിന്റെ ബാക്കി എണ്ണ മുൻപൊക്കെ എടുത്ത് കളയുമായിരുന്നു... (എന്നിട്ടും ക്യാൻസർ വന്നു.. അത് മറ്റൊരു കാര്യം ) ഇപ്പോൾ പപ്പടവും കാച്ചുന്നില്ല.. എണ്ണ കളയുന്നുമില്ല... കാച്ചിയാൽ തന്നെ എണ്ണ എടുത്തു സൂക്ഷിച്ചു വയ്ക്കും. ഇങ്ങനെ പലതും... വിലയില്ലാതിരുന്നതെല്ലാം വളരെ വിലയുള്ളതായി .. കാരണം ഇപ്പോൾ ഒന്നും കിട്ടാനില്ല. എന്നെപോലെ പലരും ഇങ്ങനെ ഒരുപാട് മാറിയിട്ടുണ്ടാവും..
അല്പം മുൻപ് വരെ sunday, sunday ആകണമെങ്കിൽ എന്തെങ്കിലും ഒക്കെ special വേണമായിരുന്നു... ഇത്തിരി മീൻ ഇല്ലാതെ ചോറുണ്ണാൻ എനിക്ക് വലിയ വിഷമം ആയിരുന്നു.. ഇപ്പോൾ മീനില്ലെങ്കിൽ അതിന്റെ മുള്ളെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്നു... ഇപ്പോൾ എല്ലാ ദിവസവും ഒരുപോലെ ജീവിക്കാൻ പഠിച്ചു. ഇന്ന് നമ്മുക്ക് എല്ലാത്തിനും വിലയുണ്ട്. അതങ്ങനെയാണ്... ചിലതൊക്ക കൈയിൽ ഉള്ളപ്പോൾ അതിന് നാം വില കൊടുക്കാറില്ല .. അതില്ലാതാകുമ്പോൾ ആണ് അതിന്റെ മുല്യം നാം അറിയുന്നത്.
സാധാരണ ഈ സമയങ്ങളിൽ മാർക്കറ്റ് മുഴുവൻ ക്രിസ്ത്യൻ ചേച്ചിമാരെകൊണ്ട് നിറഞ്ഞിരുന്നു. കാരണം ഓശാന ഞായർ മുതൽ ഈസ്റ്റർ ഞായർ വരെ ഉടുക്കാൻ ഓരോ പുതിയ ഡ്രസ്സ് വേണമായിരുന്നു.. പിന്നെ അതിനുള്ള മാച്ചിങ് accessories... ആഴ്ച തോറും മാറുന്ന ഫാഷനുകൾ... ഇപ്പോൾ ആർക്കും ഒന്നും വേണ്ട.. ഇപ്പോൾ എല്ലാറ്റിലുമുപരി ജീവൻ ആണ് വലുത് എന്ന് ചിലർക്കെങ്കിലും ബോധ്യം ആയിട്ടുണ്ടാവും.. (പക്ഷേ ഇതൊക്ക കഴിഞ്ഞു normal ആകുമ്പോൾ വീണ്ടും പഴയ സ്ഥിതി തന്നെയാകും. അതും മറക്കുന്നില്ല.) ..
ഇപ്പോൾ നാം ഒരുതരം വിരക്തിയിൽ അല്ലെ... വിരക്തിയിൽ ഒത്തിരി നന്മകൾ ഉണ്ട്. സമ്പത്തിൽ നിന്നുംആഡംബരത്തിൽ നിന്നുംഅഹംബോധത്തിൽ നിന്നും ഒക്കെ മനസ്സിനെ പറിച്ചെടുക്കാൻ കഴിഞ്ഞാൽ ... തനിക്ക് ലഭിച്ച കുഞ്ഞുജീവിതം കൊണ്ട് ചുറ്റും പരിമളം പരത്തി ഒരു പ്രഭാതത്തിൽ മണ്ണിലേക്കുതിർന്നുവീണ് തന്റെ ഉറവിടത്തിലേക്കു വളരെ ശാലീനമായി തിരികെ പോകുന്ന മുല്ലപൂക്കളെ പോലെ നമ്മുക്കും ഏതു നിമിഷവുംയാതൊരു പ്രതിക്ഷേധവുമില്ലാതെ ഈ ലോകം വിട്ടു പോകാൻ കഴിയും.. അത്രമാത്രം മൃദുലമായേ ഈ ലോകത്തെയും അതിലെ വസ്തുക്കളെയും തൊടാവു... ഒന്നിലും അള്ളിപിടിക്കരുത്.. പിടിച്ചിട്ടു കാര്യവുമില്ല.. ആരുംഒന്നും ആർക്കും സ്വന്തമല്ല... കാരണം എപ്പോൾഎവിടെഎങ്ങനെ അന്ത്യം എന്നറിയാത്ത ഒരു ജീവിതം പേറുന്നവരാണ് മനുഷ്യർ..
ഈ അവബോധം ഇനിയും നമ്മിൽ വേരൂന്നിയിട്ടില്ല.. ഊന്നിയാൽ അത് നമ്മെ കുറേക്കൂടി നല്ല മനുഷ്യരാക്കും. നമ്മുടെ അറിവും പാണ്ഡിത്യവും നമ്മെ അതിന് അനുവദിക്കുന്നില്ല എന്നതാണ് സത്യം.. പട്ടിണിയും ദാരിദ്ര്യവും എന്തെന്ന് അറിഞ്ഞ ഒരു ബാല്യം എനിക്കുണ്ടായിരുന്നത് കൊണ്ടാവാം എനിക്ക് ജീവിതത്തെ ഇത്ര ലഘുവായി നോക്കിക്കാണാൻ പറ്റുന്നത്..

ഇന്ന് നാം ധാരാളിത്തത്തിൽ കുതിച്ചു മറിയുന്നു.. നാലഞ്ചു കൂട്ടം കറികൾ കൂട്ടി നല്ല കുത്തരിചോറുണ്ണുമ്പോഴും നമ്മുക്ക് ആരോടും നന്ദിയില്ല. ദൈവത്തിനോട് പോലും. ഇന്നിന്റെ നിറവിൽ നടന്നു വന്ന വഴികൾ മറക്കാതിരിക്കാം... ഈ മുല്ലപ്പൂക്കളെ പോലെ ചുറ്റും പരിമളം പരത്തി നമ്മുക്കും കടന്നു പോകാം... എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ lockdown ദിവസങ്ങൾ നേരുന്നു... ഇപ്പോൾ ശുഭസായാഹ്ന ആശംസകൾ .. വീണ്ടും കാണാം.... സസ്നേഹം ഷേർലി മാത്യു.. (31.03.2020)