Contact Form

Name

Email *

Message *

Showing posts with label mothers_day. Show all posts
Showing posts with label mothers_day. Show all posts

Saturday, 9 May 2020

ഈ ‘കോവിഡ്’ കാലഘട്ടത്തിൽ എങ്ങനെ മാതൃദിനം ആഘോഷിക്കാം?



ഈ മാതൃദിനത്തിൽ, എന്റെ മാതൃഭാഷയിൽ, എന്റെ മാതാവിന്റെ ഏഴാം ചരമ വാർഷികത്തെ ഓർത്തുകൊണ്ട് ഒരു കത്ത് .......

പി സി  തോമസ്

ഇന്ന്  ‘ലോക മാതൃദിനം’.. അഥവാ ഒരു കോവിഡ് മാതൃദിനം. സാമൂഹിക വിദൂര അകൽച്ചകൾ  പാലിക്കുകയും എല്ലാവരേയും സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്തുകയും ചെയ്യുമ്പോൾ പ്രത്യേകമായും വൈകാരികമായും നമ്മുടെ സ്നേഹം നിറഞ്ഞ അമ്മമാർക്കു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരു അവസരമാണ്  ഇതെന്ന്  തോന്നിപ്പോകുന്നു.

നാം  ജനിച്ചനാൾ മുതൽ നമ്മുക്ക്  ലഭിച്ച  അമ്മയുടെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതിനുംഒരിക്കലും നമ്മെ സ്നേഹിക്കുന്നതിൽ നിന്ന് ഒട്ടും കുറവ് വരുത്താത്ത നമ്മുടെ അമ്മയോടുള്ള നമ്മുടെ ആദരവ് പ്രകടിപ്പിക്കാനും സ്വന്തം  വ്യക്തിത്തത്തോടുള്ള വിലമതിപ്പ് തെളിയിക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ മാതൃദിനം. നമ്മുടെ അമ്മമാർ നമുക്കുവേണ്ടി ചെയ്ത എല്ലാത്തിനും സന്തോഷം നൽകുന്ന ലോക മാതൃദിനം അഥവാ International Mother’s day - മെയ് രണ്ടാം  ഞായർ ലോകം കൊണ്ടാടുന്നു. 

ഇന്ന് നമ്മുടെ അമ്മമാർ വ്യത്യസ്തമായ  ജീവിത  സാഹചര്യങ്ങളിലൂടെ കടന്നു പോയാണ്  അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നത്  - ചില അമ്മമാരെ സംബന്ധിച്ചിടത്തോളം, അവരുടെ ജീവിതത്തിൽ നിന്ന് മരണംവഴി  വേർ പെട്ടുപോയ തന്റെ ഭർത്താവിന്റെയോ കുഞ്ഞുങ്ങളുടെയോ  ഓർമകളെ താലോലിക്കാൻ ശ്രമിക്കുന്ന വൈകാരികമായ നിമിഷങ്ങളാകാം.. അതുമല്ലങ്കിൽ മക്കളെ നഷ്ടപ്പെട്ട ചിലർക്ക്, അല്ലെങ്കിൽ മറിച് അമ്മമാരെ നഷ്ടപ്പെട്ട മക്കൾക്ക്, അവരുടെ പ്രാർത്ഥനയിൽ അവരെ ഓർമ്മിച്ചു പ്രാർത്ഥിക്കാൻ ചിലവഴിക്കുന്ന നിമിഷങ്ങളാകാം. അല്ലെങ്കിൽ ഉപജീവനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറ്റപ്പെട്ട തന്റെ മക്കളിൽ  കോവിഡ് രോഗ ഭീതി മൂലം അവരുടെ  ആരോഗ്യത്തെയും ജീവിതത്തെയും കുറിച്ചു വ്യാകുലപ്പെടുന്നവരാകാം.  കുടുംബത്തിൽ നിന്ന് ഓടിപ്പോകുന്ന മക്കളുടെ നഷ്ടത്തിലാണ് ചിലർക്ക് വേദന വരുന്നത്. അല്ലെങ്കിൽ ചില അമ്മമാർ അവരുടെ കുട്ടികളുടെ ആരോഗ്യത്തെയും ഭാവിയെയും കുറിച്ചുള്ള ഭയവും ഉത്കണ്ഠയും മൂലം വേവലാതിപ്പെടുന്നവരാകാം.  കുട്ടികളെ പ്രസവിക്കാൻ കഴിയാത്ത ചിലർ കുട്ടികളെ ദത്തെടുക്കുകയും അവർക്ക് ഏറ്റവും നല്ല അമ്മമാരാകാൻ ശ്രമിക്കുകയും ചെയ്യുന്നവരാകാം. പ്രായമായ ചില അമ്മമാർ തങ്ങളുടെ കുട്ടികൾ തങ്ങളെ നന്നായി പരിപാലിക്കുന്നതിൽ സന്തോഷിക്കുന്നവരാകാം, മറ്റുള്ളവർ തങ്ങളുടെ കുട്ടികളാൽ  ഉപേക്ഷിക്കപ്പെട്ടവരായി കഴിയുന്നവരാകാം. 

ചില അമ്മമാർ തന്റെ പ്രസവ ദിവസം എണ്ണിക്കൊണ്ട് തന്റെ അടുത്ത  കുഞ്ഞിനെ വയറ്റിൽ പോറ്റുന്നവർ  ആകാം. ചിലർ ഏകാന്തയായ  വിധവകളാകാം.  ചിലർക്ക് ഈ ജീവിതകാലത്ത് ഒന്നും  സ്വന്തമായി ഉണ്ടായിട്ടില്ലായിരിക്കാം എന്നിട്ടും സ്വർഗ്ഗീയപിതാവ് തങ്ങളെ അനാഥരായി  വിടില്ലെന്ന് വിശ്വസിച്ചികൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നവരാകാം. അങ്ങനെ  മാതൃത്വത്തിന്റെ പരുക്കൻ സാഹചര്യങ്ങൾ എന്തുതന്നെയായാലും, കൂടുതൽ അമ്മമാമാരും അവരുടെ കഷ്ടപ്പാടുകളാൽ തങ്ങളുടെ ലോകത്തെ  വേണ്ടതിലധികം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു അമ്മ താമസിക്കുന്ന സാഹചര്യം എന്തുതന്നെയായാലും, അവളുടെ ജീവൻ നൽകുന്നതും ജീവൻ പരിപോഷിപ്പിക്കുന്നതുമായ പങ്ക് ആർക്കും മാറ്റിസ്ഥാപിക്കാൻ കഴിയുകയില്ല. അങ്ങനെ അവരുടെ മക്കൾ  താമസിക്കുന്ന മികച്ച ലോകത്തിൽ  അഭിമാനത്തോടെ ജീവിക്കുന്ന അമ്മമാരെ നമുക്കിന്ന് ആദരിക്കാം!

ഈ വർഷത്തെ അന്തർദ്ദേശീയ മാതൃദിനം കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് ഉത്കണ്ഠയോടും പ്രയാസത്തോടെയും കടന്നു പോകുന്നു.  'അമ്മ'ദിവസം ആഘോഷിക്കാൻ അമ്മയെ ഒന്ന് കറങ്ങിയടിക്കുവാൻ പുറത്തു കൊണ്ടു പോകാൻ പോലും  കഴിയാതെ പോകുന്ന ഒരു സാഹചര്യം.  ലോക്‌ഡോൺ ചലിക്കുന്ന ഈ സാഹചര്യത്തിൽ, ഒരാൾക്ക് തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള പരിമിതമായ മാർഗ്ഗങ്ങളോടും കർശനമായ സാഹചര്യങ്ങളോടും കൂടി എങ്ങനെ തന്റെ മാതൃദിനം വൈകാരികമായി ആഘോഷിക്കാൻ കഴിയും?  

ഇളം പ്രായക്കാരായ കുട്ടികളെ, നിങ്ങളെ സ്നേഹിക്കുന്ന അമ്മക്കുവേണ്ടി ഒരു കൊച്ചു കടലാസു കഷണത്തിൽ ഒരു കവിത എഴുതാം:  ഏത് ഭാഷയിലും എഴുതാം Mother I love you, Obviously I love you, Truly I love you, Heart-fully I love you, Everlastingly I love you, Really I love you!. (Each starting letters of the sentence makes beauty to your MOTHER). നിങ്ങളുടെ ആക്ഷൻ പ്ലാൻ ഉപയോഗിച്ച് വിവിധ രീതികളിൽ നിങ്ങളുടെ അമ്മമാരെ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ സന്തോഷിപ്പിക്കാനും പ്രചോദനം നൽകുവാനും  കഴിയും. 

മക്കളേസ്നേഹത്തോടും വാത്സല്യത്തോടും കൂടിയുള്ള നിങ്ങളുടെ ഭാവുകങ്ങൾ നിങ്ങളുടെ അമ്മയെ ലഹരി പിടിപ്പിക്കട്ടെ! ഈ 'അമ്മ' ദിവസത്തിൽ, നിങ്ങൾക്ക് അമ്മയെ കെട്ടിപ്പിടിക്കാം    അമ്മയുടെ ഓരോ വിരലുകളിലും വ്യത്യസ്ത നിറങ്ങളിൽ നെയിൽ പോളിഷുകൾ ഇട്ടുകൊടുക്കാം,   നിങ്ങളുടെ അമ്മയ്ക്ക് ഊഷ്മള ചുംബനം നൽകാം, മാറിൽ തലചായ്ക്കാം. നിങ്ങളുടെ അമ്മയ്ക്ക് കുടിക്കാൻ ഒരു കപ്പ് മധുരമുള്ള പാൽ നൽകാം,   നിങ്ങളുടെ അമ്മയെ മടിയിൽ ഇരുത്താം, ഇന്ന്  അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിൽ നിന്നും ഒഴിവുകൊടുക്കാം. നിങ്ങൾതന്നെ നിങ്ങളുടെ അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കാം. നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളിലും അമ്മയുടെ ആശിർവാദം വാങ്ങിയെടുക്കാം.

മുതിർന്നവർക്കും  തങ്ങളുടെ  പ്രിയപ്പെട്ട ഓർമ്മകൾ നിങ്ങളുടെ അമ്മയുമായി പങ്കിടാം. നിങ്ങളുടെ ജീവിതത്തിൽ പ്രചോദനം ഉൾക്കൊണ്ട്  നിങ്ങളുടെ അമ്മയെ സ്നേഹിക്കുന്ന വ്യക്തിത്വത്തിന് എല്ലായ്പ്പോഴും ദൈവത്തോട് നന്ദി പറയുക. നിങ്ങളുടെ അമ്മയോട് പറയുക: ഞാനിന്ന് ഞാനായത് അമ്മയുടെ മാർഗനിർദേശം കൊണ്ടാണ്”. അങ്ങനെയെങ്കിൽ, പലർക്കും, ഈ മാതൃദിനം വളരെ വ്യത്യസ്തമായി അനുഭവപ്പെടും, ഇത് അതിന്റെ ആഡംബരത്തോടെ ആഘോഷിക്കുന്ന ദിവസമാക്കി മാറ്റുകയും നിങ്ങളുടെ അമ്മമാർക്ക് ഈ കോവിഡ് കാലഘട്ടത്തിൽ പ്രത്യേക അനുഭവം നൽകുകയും ചെയ്യാം. അമ്മേ, അമ്മയില്ലങ്കിൽ ഈ കഠിനമായ ലോകത്ത് ഞാൻ എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ല. എന്റെ അമ്മേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.

ഈ എഴുത്തു എന്റെ  അമ്മയുടെ ഏഴാം
ചരമ വാർഷിക ദിനത്തെ ഓർമിച്ചു സമർപ്പിക്കുന്നു.